ടൊറന്റോ: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിലും ഇമിഗ്രേഷനിലും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാനഡ. 2025-ൽ സ്റ്റഡി പെർമിറ്റുകളുടെ വാർഷിക പരിധി 10 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചു. തൊഴിൽ വിപണി ആവശ്യകതകൾ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര ബിരുദധാരികളുടെ വർക്ക് പെർമിറ്റിനുള്ള യോഗ്യത പരിമിതപ്പെടുത്തുകയും ചെയ്യും.
2024 ഇൻടേക്കിൽ സ്റ്റഡി പെർമിറ്റ് അപേക്ഷ സ്വീകരിക്കുന്നത് 485,000-ൽ നിന്ന് അടുത്ത വർഷം 437,000 ആയി വെട്ടിക്കുറയ്ക്കുമെന്നും പറഞ്ഞു. ബിരുദാനന്തര വർക്ക് പെർമിറ്റ് പ്രോഗ്രാമിലും ഈ മാറ്റം വരും. സെപ്തംബർ 18 ന്, ഒട്ടാവയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ, ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറും തൊഴിൽ മന്ത്രി റാൻഡി ബോയ്‌സോണോൾട്ടും രാജ്യത്തിൻ്റെ ഇമിഗ്രേഷൻ സംവിധാനത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു.
മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകളിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികളെ ഒറിജിനൽ ക്യാപ് ഒഴിവാക്കി. 2025–2026 സ്റ്റഡി പെർമിറ്റ് ഇൻടേക്ക് ക്യാപ്പിൽ മാസ്റ്റേഴ്സ്, ഡോക്ടറൽ വിദ്യാർത്ഥികൾ ഉൾപ്പെടും, അവർ ഒരു പ്രൊവിൻഷ്യൽ അല്ലെങ്കിൽ ടെറിട്ടോറിയൽ അറ്റസ്റ്റേഷൻ കത്ത് സമർപ്പിക്കേണ്ടതുണ്ട്.
കനേഡിയൻ തൊഴിൽ വിപണിയിലേക്ക് അവർ കൊണ്ടുവരുന്ന ആനുകൂല്യങ്ങൾ കണക്കിലെടുത്ത് ഈ വിദ്യാർത്ഥികൾക്കായി ഏകദേശം 12% അലോക്കേഷൻ റിസർവ് ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
മാറ്റങ്ങൾ ചുരുക്കത്തിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്