യുവന്റസിന് വീണ്ടും സമനില

SEPTEMBER 16, 2024, 2:18 PM

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്. കഴിഞ്ഞ മത്സരത്തിൽ റോമയോട് സമനില വഴങ്ങിയ അവർ ഇന്ന് എമ്‌ബോളിയോടും ഗോൾരഹിത സമനില വഴങ്ങി.

മത്സരത്തിൽ പന്ത് കൈവശം വയ്ക്കുന്നതിൽ ആധിപത്യം ഉണ്ടായിട്ടും യുവന്റസിന് ഗോൾ നേടാനായില്ല.

മത്സരത്തിൽ 15 ഷോട്ടുകൾ ഉതിർത്ത തിയാഗോ മോട്ടയുടെ ടീമിന് പക്ഷെ ലക്ഷ്യത്തിലേക്ക് 3 ഷോട്ടുകൾ മാത്രമെ അടിക്കാൻ സാധിച്ചിട്ടുള്ളൂ. ലീഗിൽ പരാജയം അറിയാത്ത തുടക്കമാണ് നിലവിൽ ഇരു ടീമുകൾക്കും. നിലവിൽ നാലു കളികൾക്ക് ശേഷം ലീഗിൽ ഒന്നാമതുള്ള യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ പി.എസ്.വി ആണ് അടുത്ത കളിയിലെ എതിരാളികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam