വീണ്ടും ഹാലൻഡിലൂടെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

SEPTEMBER 16, 2024, 2:24 PM

ബ്രെന്റ്‌ഫോർഡിനെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് സീസണിലെ തുടർച്ചയായ നാലാം ജയം നേടി. സിറ്റിക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി വിജയം ഉറപ്പിച്ച എർലിംഗ് ഹാലൻഡ് വീണ്ടും കളിയിലെ താരമായി.

തുടക്കത്തിൽ ഒന്നാം മിനുട്ടിൽ തന്നെ വിസ്സയിലൂടെ ബ്രെന്റ്‌ഫോർഡ് ലീഡ് നേടിയെങ്കിലും 20ാ-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ വലംകാൽ ഫിനിഷിലൂടെ ഹാലൻഡ് സിറ്റിയെ സമനിലയിൽ എത്തിച്ചു. വെറും 12 മിനിറ്റിനുശേഷം, ഹാലൻഡ് തന്റെ രണ്ടാമത്തെ വലകുലുക്കി, ബ്രെന്റ്‌ഫോർഡിന്റെ ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് ഉജ്ജ്വലമായി ചിപ്പ് ചെയ്ത് സിറ്റിക്ക് ലീഡ് നൽകി.

ഈ സീസണിൽ വെറും 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി 9 ഗോളുകളാണ് ഹാലൻഡിന് ഇപ്പോൾ ഉള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam