വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്, തൃശൂർ ടൈറ്റൻസിന് എട്ടു വിക്കറ്റ് ജയം

SEPTEMBER 14, 2024, 2:27 PM

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിൽ ആലപ്പി റിപ്പിൾസിനെതിരെ തൃശൂർ ടൈറ്റൻസിന് എട്ടു വിക്കറ്റ് ജയം. ആലപ്പി മുന്നോട്ടുവെച്ച 182 റൺസ് വിജയലക്ഷ്യം 12.4 ഓവറിലാണ് തൃശൂർ മറികടന്നത്. [

45 പന്തിൽ 17 സിക്‌സും അഞ്ചു ബൗണ്ടറിയും പറപ്പിച്ചാണ് വിഷ്ണു വിനോദ് 139 റൺസടിച്ചുകൂട്ടിയത്. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ അതിവേഗ സെഞ്ചുറി നേട്ടത്തിനും വിഷ്ണു വിനോദ് അർഹനായി.

33 പന്തിൽ നിന്ന് 12 സിക്‌സും നാലു ഫോറും ഉൾപ്പെടെയാണ് സെഞ്ചുറി സ്വന്തമാക്കിയത്. 13 -ാം ഓവറിലെ രണ്ടാം പന്തിൽ വിഷ്ണുവിനെ ടി.കെ. അക്ഷയ് ആനന്ദ് ജോസഫിന്റ കൈകളിലെത്തിച്ചപ്പോൾ തൃശൂരിന്റെ സ്‌കോർ 180ലെത്തിയിരുന്നു. വിഷ്ണുവാണ് പ്ലേയർ ഓഫ് ദ മാച്ച്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam