മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ബുണ്ടസ് ലീഗ മത്സരത്തിൽ വിജയം കണ്ട് ബയേർ ലെവർകൂസൻ. കഴിഞ്ഞ സീസണിൽ ലീഗിൽ പരാജയം അറിയാതെ ജേതാക്കളായ അവർ മുൻ മത്സരത്തിൽ ആർ.ബി ലെപ്‌സിഗിനോട് പരാജയം നേരിട്ടിരുന്നു.
ഇന്ന് ഹോഫൻഹെയിമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സാബി അലോൺസോയുടെ ബയേർ ലെവർകൂസന്റെ ജയം. 2 ഗോളുകളും 1 അസിസ്റ്റും ആയി തിളങ്ങിയ മുന്നേറ്റനിര താരം വിക്ടർ ബോണിഫേസ് ആണ് അവർക്ക് വലിയ ജയം സമ്മാനിച്ചത്.
17 മിനിറ്റിൽ മാർട്ടിൻ ടെറിയറിന്റെ ഗോളിന് അവസരം ഉണ്ടാക്കിയ ബോണിഫേസ് 30-ാമത്തെ മിനിറ്റിൽ ഗ്രാനിറ്റ് ശാക്കയുടെ പാസിൽ നിന്ന് നേടിയ ഉഗ്രൻ ഗോളിലൂടെ ലെവർകൂസൻ മുൻതൂക്കം ഇരട്ടിയാക്കി. 37-ാമത്തെ മിനിറ്റിൽ ബെരിഷയിലൂടെ ഹോഫൻഹെയിം ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിലെ ഗോളുകളിൽ ലെവർകൂസൻ ജയം പൂർത്തിയാക്കുകയായിരുന്നു.
72-ാമത്തെ മിനിറ്റിൽ ഗ്രിമാൾഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി വിറിറ്റ്‌സ് ലക്ഷ്യം കണ്ടപ്പോൾ ജെറമി ഫിർപോങിന്റെ പാസിൽ നിന്ന് 75-ാമത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ ബോണിഫേസ് നിലവിലെ ജേതാക്കളുടെ ജയം പൂർത്തിയാക്കി. അതേസമയം ലീഗിലെ മറ്റൊരു മത്സരത്തിൽ യൂണിയൻ ബെർലിൻ ആർ.ബി ലെപ്‌സിഗിനെ ഗോൾരഹിത സമനിലയിൽ തളച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്