തുടർ ജയവുമായി ബയേൺ മ്യൂണിക്

SEPTEMBER 15, 2024, 2:39 PM

ജർമ്മൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ മൂന്നാം മത്സരവും ജയിച്ചു ബയേൺ മ്യൂണിക്. സ്ഥാനക്കയറ്റം നേടിവന്ന ഹോൾസ്റ്റെയിൻ കീലിനെ 6-1 തകർത്ത ബയേൺ ലീഗിൽ ഒന്നാം സ്ഥാനത്താണിപ്പോൾ. മത്സരത്തിൽ ഹാട്രിക് നേടിയ ഹാരി കെയിൻ വെറും 35 മത്സരങ്ങളിൽ നിന്നു 50 ബുണ്ടസ് ലീഗ ഗോളുകളെന്ന നേട്ടത്തിലും എത്തി. ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടിയ ഏർലിങ് ഹാളണ്ടിന്റെ(43 മത്സരങ്ങൾ) റെക്കോർഡ് ഇതോടെ കെയിൻ തകർത്തു.

മത്സരത്തിൽ ആദ്യ മിനിറ്റിൽ ജമാൽ മുസിയാലയുടെ ഗോളിന് വഴി ഒരുക്കിയ കെയിൻ ഏഴാം മിനിറ്റിലും 43-ാമത്തെ മിനിറ്റിലും തന്റെ ആദ്യ രണ്ടു ഗോളുകൾ നേടി. ഇടക്ക് നിക്കോളായി റെംബെർഗിന്റെ സെൽഫ് ഗോൾ കൂടി വന്നതോടെ ബയേൺ ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾക്ക് മുന്നിൽ എത്തി.

രണ്ടാം പകുതിയിൽ 65 -ാമത്തെ മിനിറ്റിൽ ക്ലബിനായി തന്റെ ആദ്യ ലീഗ് ഗോൾ നേടിയ മൈക്കിൾ ഒലീസെ മുൻതൂക്കം 5 ആക്കി മാറ്റി. 82-ാമത്തെ മിനിറ്റിൽ എതിരാളികൾ ഒരു ആശ്വാസ ഗോൾ നേടിയെങ്കിലും 91-ാമത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക്കും ടീമിന് വമ്പൻ ജയവും ഹാരി കെയിൻ ഉറപ്പാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam