നോർത്ത് ലണ്ടൻ ഡാർബിയിൽ നിർണായക ജയവുമായി ആഴ്‌സണൽ. പ്രധാന താരങ്ങളായ ഡക്ലൻ റൈസ്, ക്യാപ്ടൻ മാർട്ടിൻ ഒഡഗാർഡ് എന്നിവർ ഇല്ലാതെ ഇറങ്ങിയ ആഴ്‌സണൽ മികച്ച പ്രതിരോധ മികവ് എടുത്താണ് വൈറ്റ് ഹാർട്ട് ലൈനിൽ ജയം കണ്ടത്.
ഇരു ടീമുകളും മികവ് പുലർത്തിയ ആദ്യ പകുതിയിൽ പരുക്കൻ കളിയും കാണാനായി. നിർണായക രക്ഷപ്പെടുത്തലുകൾ നടത്തിയ ഡേവിഡ് റയയും, പ്രതിരോധത്തിൽ സലിബയും ഗബ്രിയേലും ആഴ്‌സണലിനെ കാത്തു. മറുപുറത്ത് ഹാവർസിന്റെ മികച്ച ഹെഡർ വികാരിയോയും തട്ടി മാറ്റി. ഇടക്ക് ലഭിച്ച സുവർണ അവസരം മാർട്ടിനെല്ലിയും പാഴാക്കി.
7 മഞ്ഞ കാർഡുകളാണ് ആദ്യ പകുതിയിൽ പിറന്നത്. അധികസമയവും പന്ത് ടോട്ടനത്തിന്റെ കൈയിലായിരുന്നെങ്കിലും ഇടക്കൊക്കെ മികച്ച അവസരങ്ങൾ ആഴ്‌സണലും ഒരുക്കിയിലുന്നു. രണ്ടാം പകുതിയിൽ 64-ാമത്തെ മിനിറ്റിൽ ബുകായോ സാകയുടെ കോർണറിൽ നിന്നും മികച്ചൊരു ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേലാണ് ആഴ്‌സണൽ വിജയഗോൾ നേടിയത്.
തുടർന്ന് സമനിലക്കായി ടോട്ടനം ആക്രമിച്ചു കളിച്ചെങ്കിലും ആഴ്‌സണൽ പ്രതിരോധം ഒരു പഴുതും നൽകിയില്ല. റഹീം സ്‌റ്റെർലിങ് ആഴ്‌സണലിനായി രണ്ടാം പകുതിയിൽ അരങ്ങേറ്റവും കുറിച്ചു. 1988ന് ശേഷം ഇത് ആദ്യമായാണ് ആഴ്‌സണൽ ടോട്ടനത്തിന്റെ മൈതാനത്ത് തുടർച്ചയായി 3 മത്സരങ്ങളിൽ ജയിക്കുന്നത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തും ആഴ്‌സണൽ എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്