തിരുവോണ ദിവസമായ ഞായറാഴ്ച കൊച്ചിയിൽ പഞ്ചാബ് എഫ്‌സിക്കെതിരായ ഐഎസ്എൽ 11-ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. ടീമിന് വലിയ ആരാധക പിന്തുണയുള്ളത് ഗ്രൗണ്ടിൽ നിർണായകമാകുമെന്ന് ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെ പറഞ്ഞു.
'ഒന്നാമതായി, ഈ ക്ലബ്ബിൽ അംഗമാകാൻ കഴിഞ്ഞത് ഞങ്ങൾക്ക് ഒരു വലിയ പ്രിവിലേജ് ആണ്, ഞങ്ങൾ 100% നൽകണം. ഞങ്ങൾ നല്ല ഫുട്‌ബോൾ കളിക്കുന്നതും, ഊർജ്ജസ്വലമായ ഫുട്‌ബോൾ കളിക്കുന്നതും, ധാരാളം ഗോളുകൾ സ്‌കോർ ചെയ്യുന്നതും ഒപ്പം ഞങ്ങൾ വിജയിക്കുന്നതും ആണ് ആഗ്രഹം.' സ്റ്റാഹ്‌റെ പറഞ്ഞു.
എന്നാൽ മത്സരങ്ങൾ അത്ര എളുപ്പമാകില്ല എന്ന് കോച്ച് പറയുന്നു.
'ആരാധകർ പൊതുവെ വിമർശനാത്മകമായാണ് കളി കാണുക. അവർക്ക് ഉയർന്ന പ്രതീക്ഷകളുമുണ്ട്. അവർക്ക് കളിക്കാർ 100% നൽകുന്നത് കാണണം, കളിക്കാർ ധാരാളം ഗോളുകൾ നേടണമെന്നും പോസിറ്റീവായിരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു 'സ്റ്റാഹ്‌റെ വിശദീകരിച്ചു.
'എന്നെ സംബന്ധിച്ചിടത്തോളം, ക്ലബ് യുവ കളിക്കാരെ വളർത്തിയെടുക്കുക എന്നത് വളരെ പ്രധാനമാണ് ' സ്റ്റാഹ്‌റെ പറഞ്ഞു.
'ഞാൻ വളരെക്കാലമായി ടീമിനെ പരിശീലിപ്പിക്കുന്നു. ഞാൻ അക്കാദമിയിൽ ആരംഭിച്ച് യുവ കളിക്കാരെ വികസിപ്പിക്കുന്നതിൽ എന്നും ശ്രദ്ധ കൊടുക്കാറുണ്ട്.' സ്റ്റാഹ്‌റെ പറയുന്നു.
'നിങ്ങൾക്കൊരു വിജയ ടീമിന് നല്ല ഹംഗർ ഉള്ള യുവ കളിക്കാരെ വേണം, നിങ്ങൾക്ക് പരിചയസമ്പന്നരായ വിജയം ദാഹിക്കുന്ന കളിക്കാർ ആവശ്യമാണ്, അതുപോലുള്ള പരിശീലക സംഘവും ആവശ്യമാണ് ' അദ്ദേഹം വിശദീകരിച്ചു.
'എന്നാൽ എതിരാളികൾക്ക് ഊർജ്ജസ്വലരായ കളിക്കാരുണ്ട്, അവരും പോയിന്റിന് വേണ്ടിയ പോരാടാൻ ആഗ്രഹിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്