വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി

SEPTEMBER 16, 2024, 6:01 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ തിരികെയെത്തി. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാംപ്ടനെ തോൽപ്പിച്ചാണ് വിജയ വഴിയിലേക്ക് വന്നത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വിജയം.

മികച്ച തുടക്കമാണ് സതാംപ്ടണുണ്ടായിരുന്നത്. 33-ാം മിനുട്ടിൽ അവർക്ക് ഒരു പെനാൽട്ടിയും ലഭിച്ചു. എന്നാൽ ആർച്ചർ എടുത്ത പെനാൽട്ടി തടഞ്ഞ് ഒനാന യുണൈറ്റഡിനെ കളിയിലേക്ക് കൊണ്ടു വന്നു. അധികം വൈകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി.

ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഡിലിറ്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. 41-ാം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോർഡ് കൂടെ ഗോൾ നേടി. ഡിയാലോയുടെ പാസ് സ്വീകരിച്ച് ഒരു കോർണറിലൂടെ ആയിരുന്നു റാഷ്‌ഫോർഡിന്റെ ഫിനിഷ്. സ്‌കോർ 2-0.

vachakam
vachakam
vachakam

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർണ്ണ ആധിപത്യം പുലർത്തി. 79-ാം മിനുട്ടിൽ ജാക്ക് സ്റ്റീഫൻസിന് ചുവപ്പ് കിട്ടിയതോടെ സതാപംടണിന്റെ പോരാട്ടം അവസാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷം ഗർനാചോയുടെ ഗോളിൽ യുണൈറ്റഡ് വിജയം പൂർത്തിയാക്കി. സതാംപ്ടന്റെ തുടർച്ചയായ നാലാം പരാജയമാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam