കായികപ്രേമികളെ കാത്തിരിപ്പിൻ... കേരളത്തില്‍ പന്ത് തട്ടാന്‍ അര്‍ജന്റീന ടീം എത്തുന്നു

SEPTEMBER 6, 2024, 2:26 PM

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കു സന്തോഷവാര്‍ത്ത. കേരളത്തില്‍ പന്ത് തട്ടാന്‍ അര്‍ജന്റീന ടീം എത്തുന്നു. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.

കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ താത്പര്യം അറിയിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീം വരുന്നത് എന്നാണെന്നും വേദി എവിടെയായിരിക്കുമെന്നതും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ അര്‍ജന്റീന അക്കാദമി സ്ഥാപിക്കാൻ ധാരണയായതായും സൂചനയുണ്ട്.

വി. അബ്ദുറഹിമാനൊപ്പം കായിക വകുപ്പ് ഡയറക്ടറും സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര സൗഹൃദ മത്സര വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചര്‍ച്ചയായി. ഇതിനായി ഉടന്‍ തന്നെ എഎഫ്എ കേരളം സന്ദര്‍ശിക്കും. ഒക്ടോബറിൽ പ്രതിനിധി സംഘം കേരളത്തിലെത്തും. 

vachakam
vachakam
vachakam

കേരളത്തിലെ അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകരെ ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നേരിട്ട് ക്ഷണിക്കാനായി സ്പെയിനിലേക്ക് തിരിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam