രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ്

SEPTEMBER 4, 2024, 3:44 PM

മുൻ ഇന്ത്യൻ ടീം കോച്ച് രാഹുൽ ദ്രാവിഡിനെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ പരിശീലകനായി നിയമിച്ചു. ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് ഐപിഎല്ലിൽ പരിശീലകനായി തിരിച്ചെത്തുകയാണ്. 

അടുത്ത സീസണിൽ രാജസ്ഥാൻ്റെ പരിശീലകനായി ദ്രാവിഡ് കരാർ ഒപ്പിട്ടതായി ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്തു. മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിനെ ദ്രാവിഡിൻ്റെ സഹപരിശീലകനാക്കാനും രാജസ്ഥാൻ ശ്രമിക്കുന്നുണ്ട്.

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം മാനേജ്‌മെന്‍റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. 

vachakam
vachakam
vachakam

രാജസ്ഥാന്‍ റോയല്‍സിന്‍റെ മുന്‍ മെന്‍ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam