ആഞ്ചലോ ഗബ്രിയേല്‍  അല്‍ നാസറിലേക്ക്

SEPTEMBER 4, 2024, 4:33 PM

ബ്രസീലിയൻ യുവ താരം ആയ ആഞ്ചലോ ഗബ്രിയേല്‍ ചെല്‍സിയില്‍ നിന്ന് സൗദി ടീമായ അല്‍ നാസറിലേക്ക്.താരത്തിനെ ചെല്‍സി വില്‍ക്കുന്നത് 25 മില്യണ്‍ യൂറോക്ക് ആണ്.

ഒരു വര്‍ഷം മുന്നേ അനേകം സ്വപ്നങ്ങളോടെ ആണ് യുവ താരം ചെല്‍സിയിലേക്ക് 17 മില്യണ്‍ ട്രാന്‍സ്ഫര്‍ ഫീസില്‍ എത്തിയത്. എന്നാൽ ചെൽസിയുടെ അമേരിക്കൻ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ടീമുകളിലൊന്നായ സ്ട്രാസ്ബർഗിലേക്ക് ലോണിൽ അയച്ചു.

പ്രീ-സീസൺ പര്യടനത്തിനുള്ള ചെൽസി ടീമിൻ്റെ ഭാഗമായിരുന്നു ഈ 19കാരൻ. ബ്രസീലിൻ്റെ ദേശീയ ചാമ്പ്യൻഷിപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗബ്രിയേൽ തിരഞ്ഞെടുക്കപ്പെട്ടു.

vachakam
vachakam
vachakam

15 വയസ്സും 308 ദിവസവും പ്രായമുള്ളപ്പോൾ സാൻ്റോസിനായി സീനിയർ അരങ്ങേറ്റം നടത്തി.ഇനിയിപ്പോള്‍ അദ്ദേഹം റൊണാള്‍ഡോയുടെ കൂടെ സൌദിയില്‍ പന്ത് തട്ടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam