ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി അംഗമായി അജയ് രാത്രയെ നിയമിച്ചു

SEPTEMBER 4, 2024, 3:49 PM

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അജയ് രാത്രയെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബിസിസിഐ ഉപദേശക സമിതി സെലക്ഷൻ കമ്മിറ്റി അംഗമായിരുന്ന സലിൽ അങ്കോളയെ മാറ്റിയാണ്  അജയ് രാത്രയെ അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് . നോർത്ത് സോണിൽ നിന്നുള്ള പ്രതിനിധിയായാണ് അജയ് രാത്രയെ ഉൾപ്പെടുത്തിയത്.

ഇന്ത്യക്കായി ആറ് ടെസ്റ്റുകളും 12 ഏകദിനങ്ങളും അജയ് രാത്ര കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ അസം, പഞ്ചാബ്, ഉത്തർപ്രദേശ് ടീമുകളെ നയിച്ചിട്ടുണ്ട്. 2023-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന പരമ്പരയിലും അജയ് രാത്ര ഇന്ത്യയുടെ സപ്പോർട്ടിംഗ് സ്റ്റാഫായി പ്രവർത്തിച്ചിട്ടുണ്ട്. അജിത് അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നപ്പോൾ, വെസ്റ്റ് സോണിലെ അംഗോള ഉൾപ്പെടെയുള്ള സെലക്ഷൻ കമ്മിറ്റിയിൽ രണ്ട് അംഗങ്ങളുണ്ടായിരുന്നു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സെലക്ഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. വ്യാഴാഴ്ച തുടങ്ങുന്ന ദുലീപ് ട്രോഫി ടൂർണമെൻ്റിലെ പ്രകടനവും ബംഗ്ലാദേശിനെതിരായ ടീം തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. അജിത് അഗാർക്കറിനും അജയ് രത്രക്കും പുറമെ ശിവസുന്ദർ ദാസ്, സുബ്രതോ ബാനർജി, ശ്രീധരൻ ശരത് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam