പി.വി അൻവറിന്റെ ആരോപണത്തിൽ കഴമ്പുണ്ടോ? കരിപ്പൂരിലെ സ്വർണക്കടത്ത് വിശദമായി അന്വേഷിക്കാൻ എസ്.ഐ.ടി

SEPTEMBER 8, 2024, 9:05 AM

കോഴിക്കോട് : പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെ കരിപ്പൂരിലെ സ്വർണക്കടത്ത് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. 

സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ സ്വർണം പൊലീസ് പിടിച്ചത്. കരിപ്പൂർ എയർപോർട്ടിലെ കള്ളക്കടത്ത് കഴിഞ്ഞ 3 വർഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടിച്ചത്.  രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണമാണ്. ഇതിൽ കസ്റ്റംസ് പൊലീസ് ഒത്തുകളി ഉണ്ടെന്നാണ് പിവി അൻവർ ആരോപിച്ചത്. 

ഇന്നലെ ഡിഐജി മൊഴി എടുത്തപ്പോഴും ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു. സ്വർണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പൊലീസ് ലൈംഗീക വൈകൃതത്തിന് ഇരയാകുന്നുവെന്ന പുതിയ ആരോപണവും അൻവർ ഉന്നയിച്ചിരുന്നു.

vachakam
vachakam
vachakam

കരിപ്പൂരിൽ പിടികൂടിയ സ്വർണത്തിൽ വലിയൊരു പങ്കും പൊലീസ് പിടിച്ചെടുത്തെന്നായിരുന്നു പിവി അൻവറിൻ്റെ ആരോപണം. എന്നാൽ പിടികൂടിയവരെ കസ്റ്റംസിന് കൈമാറില്ല. 102 സിആർപിസി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഈ വകുപ്പിൽ സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam