പ്രീതം കോട്ടാൽ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

SEPTEMBER 3, 2024, 6:23 PM

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഡിഫൻസീവ് താരമായ പ്രീതം കോട്ടാലിനെ ക്ലബിൽ നിലനിർത്തില്ലെന്ന് റിപ്പോർട്ടുകൾ. പ്രീതം കോട്ടാലിന്റെ കരാർ റദ്ദാക്കി താരത്തെ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യും. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനാലാണ് കരാർ റദ്ദാക്കി കൊണ്ട് പ്രീതം കോട്ടാലിനെ ക്ലബ് വിടാൻ ബ്ലാസ്റ്റേഴ്‌സ് അനുവദിക്കുന്നത്.

മോഹൻ ബഗാൻ താരം ദീപക് ടാംഗ്രി പകരം ബ്ലാസസ്റ്റേഴ്‌സിൽ എത്തും. ദീപകിന്റെ കരാർ മോഹൻ ബഗാനും റദ്ദാക്കും. ഇരുവരും ഫ്രീ ഏജന്റായി രണ്ട് ക്ലബുകളിലേക്കും സൈൻ ചെയ്യുകയും ചെയ്യും. ഇന്ന് തന്നെ സ്‌ക്വാഡ് സബ്മിറ്റ് ചെയ്യേണ്ടത് കൊണ്ട് ഇന്ന് തന്നെ ഈ നടപടികൾ എല്ലാം പൂർത്തിയാക്കേണ്ടതുണ്ട്.

കഴിഞ്ഞ സീസൺ തുടക്കത്തിലായിരുന്നു പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. എന്നാൽ സീനിയർ താരത്തിന് കാര്യമായി ഈ സീസണിൽ തിളങ്ങാനായില്ല. പലപ്പോഴും ഡിഫൻസിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ബാധ്യതയായി താരം മാറുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

19 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിനായി പ്രീതം ഇറങ്ങി. എന്നാൽ പ്രീതത്തിന്റെ പ്രകടനങ്ങളും നല്ലതായിരുന്നില്ല. അദ്ദേഹത്തിന്റെ വേഗത കുറവ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫൻസിനെ ബാധിച്ചിരുന്നു. പ്രീതത്തിന്റെ ചില പിഴവുകൾ പല ഗോളുകളും കേരള ബ്ലാസ്റ്റേഴ്‌സ് വഴങ്ങാനും കാരണമായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam