ലിസ്ബണ്‍: കരിയറില്‍ 900 ഗോളുകള്‍ തികച്ച് പോർച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍.
34-ാം മിനിറ്റിലാണ് ചരിത്ര ഗോള്‍ പിറന്നത്. മത്സരം പോർച്ചുഗല്‍ 2-1ന് വിജയിച്ചു. രാജ്യാന്തര ഫുട്ബോളില്‍ 131 ഗോളുകളാണ് റൊണാള്‍ഡോയ്ക്കുള്ളത്.
450 ഗോളുകള്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിലും 145 എണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡിലും 101 ഗോളുകള്‍ യുവന്റസിലും 68 ഗോളുകള്‍ അല്‍ നസ്റിലും അഞ്ചെണ്ണം ആദ്യ ക്ലബ്ബായ സ്പോർടിംഗ് ലിസ്ബനിലും താരം സ്വന്തമാക്കി.
859 കരിയർ ഗോളുകളുമായി അർജന്റീന സൂപ്പർ താരം ലയണല്‍ മെസിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്