അഞ്ച് താരങ്ങളെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്

SEPTEMBER 4, 2024, 3:43 PM

കൊച്ചി: ഐഎസ്എൽ പതിനൊന്നാം സീസൺ തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് അഞ്ച് താരങ്ങളെ ഒഴിവാക്കി. 

ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് അജ്മലിനെ ഗോകുലം കേരളയിലേക്കും, മുഹമ്മദ് അർബാസിനെ റിയൽ കശ്മീരിലേക്കും, തോമസ് ചെറിയാനെ ചർച്ചിൽ ബ്രദേഴ്സിലേക്കും ബികാഷ് സിംഗിനെ വീണ്ടും മൊഹമ്മദൻസ് എസ്സിയിലേക്കുമാണ് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചത്. 

കഴിഞ്ഞ സീസണിലും ബികാഷ് സിങ് മൊഹമ്മദൻസ് എസ്സിയ്ക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിൽ നിന്നും ലോണിൽ കളിച്ചിരുന്നു.  സീസണ് മുമ്പ് പുതിയ കളിക്കാരെ സൈന്‍ ചെയ്യാത്തതിലുള്ള ആരാധക വിമര്‍ശനങ്ങള്‍ക്കിടെ അർജന്‍റൈൻ യുവ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

നേരത്തെ സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസുമായി ബ്ലാസ്റ്റേഴ്സ് കരാറിലൊപ്പിട്ടിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 11ാം പതിപ്പിന് സെപ്റ്റംബർ 13നാണ് തുടക്കമാവുന്നത്.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിൽ കൊൽക്കത്തയിലാണ് ഉദ്ഘാടന മത്സരം. ഈ മാസം 15ന് പഞ്ചാബ് എഫ്സിക്കെതിരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam