യുഎസ് ഓപ്പണ്‍: വനിതാ സിംഗിള്‍സില്‍ സബലേങ്ക - പെഗുല ഫൈനല്‍

SEPTEMBER 6, 2024, 2:13 PM

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറുസ് താരം അരീന സബലേങ്കയും യുഎസിന്‍റെ ജെസീക്ക പെഗുലയും ഏറ്റുമുട്ടും.

ഞായറാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക. സെമി ഫൈനലില്‍ യുഎസിന്‍റെ പതിമൂന്നാം സീഡായിരുന്ന എമ്മ നവാരോയെ തോല്പിച്ചാണ് സബലേങ്കയുടെ ഫൈനല്‍ പ്രവേശം തോല്‍പിച്ചത്.

സ്കോർ 3-6, 6-7 (2-7). ലോക രണ്ടാം നമ്ബർ താരം തുടർച്ചയായ രണ്ടാം തവണയാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പണില്‍ രണ്ടു തവണ വനിതാ സിംഗിള്‍സ് കിരീടം നേടിയ താരം കൂടിയാണ് സബലേങ്ക.

vachakam
vachakam
vachakam

അതേസമയം, ചെക് താരം കരോലിന മുച്ചോവയെ തോല്‍പിച്ചാണ് ജെസീക്ക പെഗുല ഫൈനലിലെത്തിയത്. സ്കോർ 1-6, 6-4, 6-2. ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചടിച്ചായിരുന്നു പെഗുലയുടെ വിജയം.

അതേസമയം, പുരുഷ സിംഗിള്‍സില്‍ ശനിയാഴ്ചയാണ് സെമിഫൈനല്‍ പോരാട്ടങ്ങള്‍. ആദ്യ സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറും, ബ്രിട്ടീഷ് താരം ജാക് ഡ്രേപ്പറും ഏറ്റുമുട്ടും. യുഎസ് താരങ്ങളായ ഫ്രാൻസസ് ടിഫോയും ടെയ്‌ലർ ഫ്രിറ്റ്സും തമ്മിലാണ് മറ്റൊരു സെമിഫൈനല്‍ പോരാട്ടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam