അഫ്ലെക്കില്ലാതെ തന്റെ 55 ാം ജന്മദിനം ആഘോഷിച്ച് ഗായികയും നടിയും സൂപ്പർതാരവുമായ ജെന്നിഫർലോപ്പസ്. ഭർത്താവ് ബെൻ അഫ്‌ളക്കുമായി വേർപിരിഞ്ഞെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഈ ആഘോഷം.
ന്യൂയോർക്കിലെ ഹാംപ്ടൺസിൽ ബ്രിഡ്ജർടൺ തീം പാർട്ടിയിൽ ആയിരുന്നു ജന്മദിനാഘോഷം. ജൂലായ് 24 ആണ് താരത്തിന്റെ ജന്മദിനമെങ്കിലും ആഘോഷം ജൂലൈ 20 നായിരുന്നു നടന്നത്.
പരിപാടിയിൽ റീജൻസി കാലഘട്ടത്തിലെ വസ്ത്രധാരണത്തിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയത്. നെറ്റ്ഫ്‌ളിക്‌സിൽ വൻ ഹിറ്റായി മാറിയ റൈംസിന്റെ ഹിറ്റ് സീരീസ് 'ബ്രിഡ്ജർട്ടൺ' ആയിരുന്നു ബർത്ത്‌ഡേയുടെ തീം.
സീരീസിലെ കഥാപാത്രങ്ങൾ അണിഞ്ഞതിന് സമാനമായ വസ്ത്രങ്ങളായിരുന്നു അതിഥികൾ ധരിച്ചത്. അതി ഗംഭീരമായ വിരുന്നും നടന്നു.അതേസമയം വേർപിരിയൽ വാർത്തകൾക്ക് ആക്കം കൂട്ടി ലോപ്പസിന്റെയും ബെൻ അഫ്‌ലെക്കിന്റെയും ഫോട്ടോകൾ വേദിയിൽ പ്രദര്ശിപ്പിച്ചിരുന്നില്ല.
അടുത്തിടെ രണ്ടാം വിവാഹ വാർഷിക ദിനത്തിലും രണ്ടുപേരും ചെലവഴിച്ചത് രണ്ടിടങ്ങളിലായിട്ടായിരുന്നു. ലോസ് ഏഞ്ചൽസിലെ ആഡംബര വീട് ദമ്ബതികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
