അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും ശ്രദ്ധിക്കപ്പെടാൻ കൊങ്കണ സെൻ ശർമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് ദേശീയ പുരസ്‌കാരങ്ങൾ നേടിയ കൊങ്കണയ്ക്ക് വൻ പ്രേക്ഷക പിന്തുണയുമുണ്ട്. സൂപ്പ് എന്ന പരമ്പരയിലാണ് നടിയെ അവസാനമായി പ്രേക്ഷകർ കണ്ടത്. കൊങ്കണയുടെ അമ്മ അപർണ സെൻ അറിയപ്പെടുന്ന നടിയും സംവിധായികയുമാണ്.
താരത്തിൻ്റെ സ്വകാര്യ ജീവിതം മുൻപും വാർത്തകളിൽ നിറഞ്ഞിരുന്നു. നടൻ രൺവീർ ഷൊരെയ് യാണ് കൊങ്കണയുടെ മുൻ ഭർത്താവ്. ഒരുമിച്ച് അഭിനയിക്കുന്നതിനിടെ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ലിവിംഗ് ടുഗതറിൽ കഴിയവേയാണ് കൊങ്കണ ഗർഭിണിയായത്. പിന്നീട് 2010ൽ ഇരുവരും വിവാഹിതരായി. എന്നാൽ ഈ വിവാഹം അഞ്ച് വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. ചില പ്രശ്നങ്ങൾ കാരണം ഇരുവരും പിരിഞ്ഞു. ഹരൂൺ എന്ന മകനുണ്ട്.
ഒരു അഭിമുഖത്തിൽ പിരിഞ്ഞ ശേഷമുള്ള ജീവിതത്തെക്കുറിച്ച് രൺവീർ ഷൊരെയ് തുറന്ന് സംസാരിച്ചിട്ടുണ്ട്. വിവാഹ ബന്ധം പിരിഞ്ഞെങ്കിലും മകനെ ഇതിന് ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് രൺവീർ ഷൊരെയ് അന്ന് വ്യക്തമാക്കി
മകൻ എനിക്കൊപ്പവും കൊങ്കണയ്ക്കൊപ്പവും മാറി മാറി നിൽക്കും. നൂറ് മീറ്റർ അകലെയാണ് കൊങ്കണ താമസിക്കുന്നത്. സ്നേഹം നിറഞ്ഞ വീട് അവന് നൽകാൻ ഞങ്ങൾക്ക് പറ്റിയില്ല. എന്നാൽ നല്ല അയൽപ്പക്കമുണ്ടാക്കാനായി. വേർപിരിയൽ മകനെ ബാധിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും രൺവീർ ഷൊരെയ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്