ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോട് സോഷ്യൽ മീഡിയിൽ നിരവധി ചർച്ചകളാണ് ഉയരുന്നത്, ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ പല അഭിനേത്രികളും സിനിമയിലെ പ്രമുഖ നടന്മാരിൽ നിന്നു൦ നേരിട്ട കാര്യങ്ങളൊക്കെ വെളിപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. അങ്ങനൊരു ആരോപണവുമായി എത്തുകയാണ് നടി പാർവതി തിരുവോത്ത്.
‘തങ്കലാൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തുന്നത്. സിനിമാ മേഖലയിൽ ലൈംഗിക താത്പര്യത്തോടെ പെരുമാറുന്ന ആളുകൾ ഉണ്ട്, തുടക്ക കാലത്ത് താനും അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടു നടി പറയുന്നു.
പതിനെട്ട് വയസ്സില്‍ ഈ മേഖലയിലേക്ക് വന്നപ്പോള്‍ നേരിട്ടത് അത്ര സുഖകരമായ കാര്യങ്ങൾ അല്ലായിരുന്നു. ശരീരം നോക്കി, ഇത്രയേയുള്ളൂ, പാഡ് വച്ചിട്ട് വാ എന്നൊക്കെ അമ്മയുടെ മുന്നിലിരുന്ന് പറഞ്ഞവരുണ്ട് , പാഡ് ഉപയോഗിച്ചാല്‍ ഇപ്പോഴൊരു പെണ്ണായി എന്നാണ് ഇവർ പറയുന്നത് . ഒരു 16- 17 വയസുള്ള പെൺകുട്ടിക്ക് താങ്ങാവുന്നതിലും വലിയ വേദനകളായിരുന്നു ഇത്തരം സംസാരങ്ങളിലൂടെ താൻ നേരിട്ടത്.
ഇതെല്ലാം തമാശയാണെന്ന് അവർ പറയും. എന്നാൽ നമുക്ക് അത് ഇഷ്ടമാവുന്നുണ്ടോ, ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് ആരും ചിന്തിക്കില്ല, ഈ പറഞ്ഞ താരങ്ങളുടെയെല്ലാം സിനിമ കണ്ടാണ് നമ്മള്‍ ഇതിലേക്ക് വന്നത്. പക്ഷെ അടുത്ത് സംസാരിക്കുമ്പോഴും വർക്ക് ചെയ്യുമ്പോഴുമാണ് ഇതെല്ലാം മനസിലാവുന്നത്- പാർവതി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്