കമല്‍ഹാസൻ നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രമായ ഹേ റാം എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും അഭിനയിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ അഭിനയിക്കാൻ സൂപ്പർ സ്റ്റാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കമല്‍ഹാസൻ തന്നെയാണ് ഇക്കാര്യം വെളിപെടുത്തിയത്.
തമിഴിലും ഹിന്ദിയിലും ആയിട്ടാണ് ഈ ചിത്രം ഇറങ്ങുന്നത്. അംജത് അലിഖാൻ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഹേ റാമില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഹിന്ദുസ്താനി 2 എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം സൗജന്യമായി തന്റെ സിനിമയില്‍ അഭിനയിച്ചതില്‍ ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ഒന്നിച്ച് ജോലി ചെയ്യുമ്പോള്‍ തങ്ങള്‍ സഹപ്രവർത്തകരായിരുന്നുവെന്നും ഷാരൂഖ് ഖാനെ സൂപ്പർ സ്റ്റാറായി കണ്ടിട്ടില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്