നടൻ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം ഈ വരുന്ന 17-ന് ഗുരുവായൂരില്‍ വച്ചു നടക്കുകയാണ്. മകളുടെ വിവാഹം കെങ്കേമമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപിയും കുടുംബവും.
വിവാഹത്തിന് മുന്നോടിയായിട്ടുള്ള പാര്‍ട്ടി കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. അതി ഗംഭീരമായ പാർട്ടി ആണ് താരം ഒരുക്കിയത്. പരിപാടിയിൽ ഭാഗ്യ സുരേഷ് പച്ച ലഹങ്കയണിഞ്ഞ് അതീവ സുന്ദരിയായിട്ടായിരുന്നു എത്തിയത്. ഭാഗ്യയുടെ ഭാവി വരൻ ശ്രേയസ് പര്‍പ്പിള്‍ കളറിലുള്ള കുര്‍ത്തയുമായിരുന്നു ധരിച്ചിരുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രം നടി അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രൗഢഗംഭീര വിവാഹപാര്‍ട്ടിയും ഒരുക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്