ലണ്ടൻ: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യ വിവാഹിതനായി. ലണ്ടനില്‍ വച്ചായിരുന്നു സിദ്ധാർത്ഥും ജാസ്മിനും വിവാഹിതരായത്. കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സിദ്ധാർത്ഥ് മല്യ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇരുവരുടെയും സുഹൃത്തുക്കളും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം വിവാഹ മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് ജാസ്മിൻ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ നവംബറില്‍ ആണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
2023ലെ ഹാല്ലോവീൻ ആഘോഷങ്ങള്‍ക്കിടെയാണ് സിദ്ധാർത്ഥ് ജാസ്‌മിനെ പ്രൊപ്പോസ് ചെയ്തത്. കാലിഫോർണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ജനിച്ച സിദ്ധാർത്ഥ് മല്യ ലണ്ടനിലും യുഎഇയിലുമാണ് വളർന്നത്. വെല്ലിംഗ്‌ടണ്‍ കോളേജിലും ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്‌സിറ്റിയിലും പഠിച്ച അദ്ദേഹം റോയല്‍ സെൻട്രല്‍ സ്‌കൂള്‍ ഓഫ് സ്‌പീച്ച് ആൻഡ് ഡ്രാമയില്‍ നിന്നും ബിരുദം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്