ബോളിവുഡിലെ ഏറ്റവും ജനപ്രിയ സംവിധായകരിൽ ഒരാളാണ് സന്ദീപ് റെഡ്ഡി വംഗ. അർജുൻ റെഡ്ഡി, കബീർ സിംഗ് തുടങ്ങിയ സൂപ്പർ വിജയ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. രൺബീർ കപൂറും രശ്മിക മന്ദാനയും അഭിനയിച്ച അനിമൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തിരുന്നു.
ഇപ്പോൾ ഒരു അഭിമുഖത്തിനിടയിൽ സന്ദീപ് റെഡ്ഡി വംഗ തന്റെ ഒരു ആഗ്രഹം പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോൾ ചർച്ച ആവുന്നത്. സംഗീത ഇതിഹാസം മൈക്കൽ ജാക്സനെ കേന്ദ്രീകരിച്ച് ഒരു ബയോപിക് സംവിധാനം ചെയ്യാനുള്ള തൻ്റെ ആഗ്രഹം ആണ് സംവിധായകൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
സന്ദീപ് റെഡ്ഡി വംഗയോട് ആരുടെ ജീവചരിത്രം സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നുവോ ആ വ്യക്തിയുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം മൈക്കിൾ ജാക്സൻ്റെ പേര് പരാമർശിച്ചത്. അദ്ദേഹം തന്റെ ഈ ആഗ്രഹത്തെ 'സ്വപ്നം' എന്ന് വിളിക്കുകയും തൻ്റെ സ്വപ്നത്തെ കുറിച്ച് ആവേശത്തോടെ സംസാരിക്കുകയും ചെയ്തു.
എന്നാൽ ആരാണ് നായകനെ അവതരിപ്പിക്കുക, ആരാണ് നടൻ? എന്നതിൽ അദ്ദേഹം വ്യക്തത നൽകിയില്ല. എന്നാൽ ശരിയായ നടൻ ആരായിരിക്കും എന്നതാണ് ചോദ്യം എന്നും അദ്ദേഹം പ്രതികരിച്ചു. അതൊരു സ്വപ്നമായിരിക്കും, എല്ലാവരും ടിക്കറ്റ് വാങ്ങും. അത് ആരു സംവിധാനം ചെയ്താലും ഞാനും ടിക്കറ്റ് വാങ്ങി അത് കാണും എന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്