അമ്മയാകാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട് ;  സമാന്ത

NOVEMBER 13, 2024, 12:17 PM

സിനിമാ ലോകത്തെ ബന്ധങ്ങളൊന്നുമില്ലാതെയാണ് സമാന്ത കടന്നു വരുന്നത്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ച് എത്തിയത് പോലുമല്ല സമാന്ത എന്നതാണ് വസ്തു‌ത. പഠിക്കുന്ന സമയത്ത് പണം സമ്പാദിക്കാനായി മോഡലിംഗ് ആരംഭിച്ചതായിരുന്നു സമാന്ത. അത് വഴിയാണ് താരത്തെ തേടി സിനിമ എത്തിയത്.

 ഇപ്പോൾ തന്റെ കരിയറില്‍ തന്റെ പീക്കിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. ഫാമിലി മാന്‍ സീസണ്‍ ടുവിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ സമാന്ത ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ്.

ഒരിക്കൽ താൻ മോഡലിംഗിലേക്ക് വന്നതിനെക്കുറിച്ച് സമാന്ത തന്നെ പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനായിരുന്നു താൻ മോഡലിംഗ് ചെയ്‌തതെന്നാണ് സമാന്ത പറഞ്ഞത്. തന്റെ തിരഞ്ഞെടുപ്പായിരുന്നില്ല മോഡലിംഗ്. പഠിക്കാനുള്ള പണമുണ്ടായിരുന്നില്ല എന്റെ പക്കൽ. പക്ഷെ ഞാനതിൽ സന്തോഷിക്കുന്നു. നിനക്ക് പഠിക്കാനുള്ള ലോണൊന്നും ഞാൻ അടയ്ക്കില്ലെന്ന് അച്ഛൻ പറയുന്നതോടെയാണ് എന്റെ ജീവിതം മാറുന്നതെന്ന് സമാന്ത പറ‍ഞ്ഞിരുന്നു.

vachakam
vachakam
vachakam

 അതേസമയം തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികളിലൂടേയും വെല്ലുവിളികളിലൂടേയുമാണ് സമാന്ത ഇപ്പോൾ കടന്നു പോകുന്നത്. 2021 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിയുന്നത്. നാലാം വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇരുവരും പിരിയുന്നത്.

ഇതിന് പിന്നാലെ താരത്തെ തേടി ആരോഗ്യ പ്രശ്‌നങ്ങളുമെത്തി. തനിക്ക് മയോസൈറ്റിസ് ആണെന്ന സമാന്തയുടെ തുറന്നു പറച്ചില്‍ ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ അഭിനയത്തില്‍ നിന്നും താരം ഇടവേളയെടുക്കുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് സമാന്ത തിരികെ വരുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്‌നത്തെക്കുറിച്ച്‌ സംസാരിക്കുകയാണ് സമാന്ത.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു സമാന്ത.  

vachakam
vachakam
vachakam

''വൈകിയെന്ന് തോന്നുന്നില്ല. അമ്മയാവുക എന്നത് ഇപ്പോഴും എന്റെ സ്വപ്‌നമാണ്. അമ്മയാകാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്നും അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് മനോഹരമായൊരു അനുഭവമാണ്. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ പലപ്പോഴും പ്രായത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടും, പക്ഷെ എനിക്ക് തോന്നുന്നത് അമ്മയാകാന്‍ പറ്റാത്ത പ്രായമില്ലെന്നാണ്'' സമാന്ത പറയുന്നു. ഇപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''ഞാന്‍ ഇപ്പോള്‍ വളരെയധികം സന്തോഷം അനുഭവിക്കുന്നുണ്ട്. എന്നെ നോക്കാനും ശ്രദ്ധിക്കേണ്ടത് എന്താണെന്നും അറിയാം. ജീവിതത്തില്‍ വളരെ നല്ലൊരു ഘട്ടത്തിലാണ് ഇപ്പോള്‍ ഞാന്‍. സത്യസന്ധമായി തന്നെ വളരെ സന്തോഷത്തിലാണ്. എല്ലാ ദിവസവും അതിന്റെ പൂര്‍ണതയില്‍ ജീവിക്കാന്‍ സാധിക്കുന്നു. സാധാരണ ദിവസങ്ങളോട് മുമ്പ് ഞാനിത്ര കടപ്പെട്ടിരുന്നില്ലെന്ന് തോന്നുന്നു'' എന്നും സമാന്ത പറയുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അമ്മയാകാന്‍ തയ്യാറാകുന്നതിനിടെയാണ് സമാന്ത നാഗ ചൈതന്യയുമായി പിരിയുന്നത്. തങ്ങള്‍ പിരിയാനുള്ള കാരണം എന്താണെന്ന് ഇരുവരും ഇതുവരേയും തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയ പല കഥകളും മെനഞ്ഞിരുന്നു. സമാന്തയ്‌ക്കെതിരെ അവിഹിത ബന്ധമടക്കം സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു. താരം അമ്മയാകാന്‍ തയ്യാറായിരുന്നില്ലെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം താരം നിഷേധിക്കുകയും ചെയ്തിരുന്നു.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam