ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് സല്‍മാൻ ഖാൻ. 58-ാം വയസിലും ശരീരത്തിന്റെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയും ആരാധകപ്രീതി നേടുകയും ചെയ്ത താരമാണ് സൽമാൻ. എന്നാൽ താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. നിരവധി പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും തന്നെ വിവാഹത്തിലേക്ക് എത്തിയില്ല. ഇപ്പോൾ താരം അവിവാഹിതനായി തുടരാൻ ഉള്ള കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛൻ.
നടന്റെ വിവാഹത്തെക്കുറിച്ച് പിതാവ് സലീം ഖാൻ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. സല്‍മാൻ പെട്ടെന്ന് റിലേഷൻഷിപ്പിലാകുമെന്നും പക്ഷേ വിവാഹം കഴിക്കാനുള്ള ധെെര്യമില്ലെന്നുമാണ് പിതാവ് പറഞ്ഞത്.
' വളരെ സിംപിളായ പ്രകൃതമാണ് അവന്. പെട്ടെന്ന് ആകർഷിക്കപ്പെടും. എന്നാല്‍ ഈ പെണ്‍കുട്ടിക്ക് തന്റെ അമ്മയെ പോലെ കുടുംബത്തെ കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന ഭയം അവന് ഉണ്ട്. അതിനാലാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തത്. തന്റെ അമ്മയെ പോലെ ഭർത്താവിനോടും കുടുംബത്തോടും പ്രതിബന്ധത കാണിക്കുന്ന സ്ത്രീയെയാണ് അവന് വേണ്ടത്. അവള്‍ ഭക്ഷണം പാകം ചെയ്യുകയും കുട്ടികളെ നോക്കുകയും ചെയ്യണം. ഇന്നത്തെ കാലത്ത് അതുപോലൊരാളെ കിട്ടുകയെന്നത് ബുദ്ധിമുട്ടാണ്' എന്നാണ് സലീം ഖാൻ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്