പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ രവി ടണ്ടൻ്റെ മകളാണെങ്കിലും തനിക്ക് സിനിമയിൽ ഒരു ഗോഡ്ഫാദറിൻ്റെ പിന്തുണയില്ലായിരുന്നു എന്ന് രവീണ ടണ്ടൻ. അതേസമയം തനിക്ക് അഭിനയത്തിൽ തുടരാനുള്ള ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.
അതേസമയംഒരു ഷാംപൂ പരസ്യത്തിൽ ഒരു വേഷം ചെയ്തതോടെ ആണ് രവീണയുടെ ജീവിതത്തിൽ ഒരു അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. തുടർന്നാണ് താരത്തിന് സിനിമയിൽ അവസരം ലഭിച്ചു തുടങ്ങിയത്. എന്നാൽ തന്റെ പിതാവ് തനിക്ക് വേണ്ടി ആളുകളോട് ചാൻസ് ചോദിച്ചിട്ടില്ലെന്നും രവീണ പറയുന്നു.
സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി മുന്നേറാനും ആണ് അദ്ദേഹം പഠിപ്പിച്ചത് എന്നും അതും കൊണ്ട് തന്നെ ആശ്രയിക്കാൻ ഒരു ഗോഡ്ഫാദർ ഇല്ലാതെ സ്വന്തം പാത കെട്ടിപ്പടുക്കുകയായിരുന്നു എന്നും താരം പറയുന്നു.
തൻ്റെ ജീവിതത്തിലെ ഇപ്പോഴത്തെ സ്ഥാനം കഠിനാധ്വാനത്തിൻ്റെ ഫലമാണെന്ന് താരം ഊന്നിപ്പറഞ്ഞു. പരീക്ഷണങ്ങൾക്കിടയിലും തന്റെ നേട്ടങ്ങൾക്ക് നന്ദിയുള്ളവളായി തുടരുകയും തന്റെ യാത്രയുടെ മൂല്യം തിരിച്ചറിയുകയും ചെയ്യുന്നു എന്നും താരം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്