രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ ഒടിടി റിലീസിന് ശേഷം വലിയ രീതിയിൽ വിമർശനങ്ങൾ നേരിടുന്നുണ്ട്. നേരത്തെയും ചിത്രത്തിലെ ടോക്സിസിറ്റിയും സ്ത്രീ വിരുദ്ധതയും വിമർശിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെതിരായ വിമർശനങ്ങളെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് രൺബീർ കപൂർ. ടോക്സിക് മസ്കുലിനിറ്റിയെ പറ്റി ആളുകൾ സംസാരിച്ചുതുടങ്ങിയത് നല്ലതാണെന്നും തെറ്റായ ആളെക്കുറിച്ച് സിനിമകൾ വരുമ്പോൾ മാത്രമേ സമൂഹം നന്നാകൂവെന്നും രൺബീർ പറഞ്ഞു.
“ടോക്സിക് മസ്കുലിനിറ്റിയെ കുറിച്ച് ഇപ്പോൾ വളരെ ആരോഗ്യകരമായ സംസാരങ്ങൾ ആരംഭിച്ചിട്ടുണ്ട്. അത് വലിയ കാര്യമാണ്. കാരണം ഇപ്പോൾ സിനിമയിലെങ്കിലും അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്.
ഏതെങ്കിലും തെറ്റായ ഒരു കാര്യം, അത് തെറ്റാണെന്ന് നിങ്ങൾ കാണിക്കുന്നില്ലെങ്കിലും അതിനെ പറ്റിയുള്ള സംസാരം ആരംഭിക്കുന്നില്ലെങ്കിലും നമ്മൾ ഒരിക്കലും അത് തെറ്റാണെന്ന കാര്യം തിരിച്ചറിയില്ല. കാരണം നിങ്ങൾ അതിനെ കുറിച്ച് സിനിമ ചെയ്‌തില്ലെങ്കിൽ സമൂഹം ഒരിക്കലും മെച്ചപ്പെടില്ല.” അഭിമുഖത്തിൽ രൺബീർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്