ടെലിവിഷൻ രംഗത്തെ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ജോഡികൾ ആണ് പ്രിയങ്ക ചാഹർ ചൗധരിയും അങ്കിത് ഗുപ്തയും. ഇരുവരും പ്രണയത്തിൽ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു എങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.
എന്നാൽ ആരാധകർ ഈ വാദം വിശ്വസിക്കാറില്ല എന്ന് മാത്രമല്ല ഇരുവരുടെയും വിവാഹം എപ്പോഴാണ് എന്ന് കാത്തിരിക്കുകയുമായിരുന്നു. ഇവർ ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നടി. അത്തരം റിപ്പോർട്ടുകളെല്ലാം തെറ്റാണെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിരിക്കുന്നത്.
താരങ്ങൾ ഈ വർഷാവസാനം വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി ടൈംസ് നൗ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. 2024 നവംബറിലോ ഡിസംബറിലോ വിവാഹിതരാകുമെനന്നായിരുന്നു കിംവദന്തികൾ.
പ്രിയങ്ക ചഹർ ചൗധരി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് വാർത്ത തെറ്റാണെന്ന പ്രതികരണവുമായി എത്തിയത്. “ഇത് മാർച്ചാണ്!!! എന്നാൽ ചില മീഡിയ പോർട്ടലുകൾ ഏപ്രിലിലെ ഫൂൾ എത്തി എന്നാണ് വിചാരിക്കുന്നത് എന്നാണ് താരം കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്