തെന്നിന്ത്യൻ താരം പ്രഭാസിൻ്റെ വിവാഹം ആരാധകർക്കിടയിൽ ഏറെ നാളായി ചർച്ചാ വിഷയമാണ്. താരത്തിൻ്റെ പ്രണയത്തെ കുറിച്ച് നിരവധി ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ തൻ്റെ വിവാഹത്തെക്കുറിച്ചുള്ള പ്രഭാസിൻ്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
"ആരാധികന്മാരെ വേദനിപ്പിക്കാൻ കഴിയില്ല. അതിനാൽ താൻ ഉടൻ വിവാഹം കഴിക്കില്ലെന്ന് പ്രഭാസ് പറഞ്ഞു. പുതിയ ചിത്രമായ കൽക്കി 2898 ൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലായിരുന്നു താരത്തിൻ്റെ പ്രതികരണം.
'ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നു' എന്ന തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതിനെ തുടർന്ന് പ്രഭാസ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന ചിത്രമായ കൽക്കി 2898 എഡിയുടെ പ്രൊമോഷൻ നീക്കമായിരുന്നു അത്. എന്നാൽ ഇത് അദ്ദേഹത്തിൻ്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഹൈദരാബാദിൽ നടന്ന കൽക്കി 2898 എഡി പരിപാടിയിൽ താരം ഈ ഊഹാപോഹങ്ങളെ നിഷേധിക്കുകയായിരുന്നു.
അതേസമയം കല്‍ക്കി 2898 ഈ വർഷം ജൂൺ 27-നാണ് തിയേറ്ററുകളിൽ എത്തുക. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ്. ദീപിക പദുകോണാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്