തെന്നിന്ത്യൻ നടി നിവേത പേതുരാജിന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ദുബായില്‍ 50കോടി ചെലവില്‍ വീടു വാങ്ങി നല്‍കിയെന്ന് ആരോപണം. തമിഴ് സാവുക്ക് ശങ്കർ എന്ന യുട്യൂബർ ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. എം.എ യൂസഫലി താമസിക്കുന്നതിന് അടുത്താണ് 2000 സ്ക്വയർഫീറ്റുള്ള വീട് ഉദയനിധി നടിക്ക് വാങ്ങി നല്‍കിയതെന്നാണ് യൂട്യൂബർ ആരോപിക്കുന്നത്. ഉദയനിധിയെ കാണാൻ നടി രണ്ടു തവണ തമിഴ്നാട്ടില്‍ എത്തിയെന്നും യുട്യൂബർ ആരോപിച്ചു.
അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്തോടെ നടി പ്രതികരണവുമായി രംഗത്ത് എത്തി. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിവേത ഇക്കാര്യങ്ങള്‍ നിഷേധിച്ചു. അതേസമയം ഉദയനിധി ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
'ഞാൻ വളരെ മാന്യമായ ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നത്. 16 വയസു മുതല്‍ ഞാൻ സാമ്പത്തികമായി സ്വതന്ത്രയാണ്. എന്റെ കുടുംബം ഇപ്പോഴും ദുബായിലാണ്. 20 വർഷത്തിലേറെയായി ഞങ്ങള്‍ ഇവിടെയാണ്. സിനിമാ മേഖലയില്‍ പോലും, ഞാൻ ഒരിക്കലും ഒരു നിർമ്മാതാവിനോടും സംവിധായകനോടും നായകനോടും എന്നെ കാസ്റ്റ് ചെയ്യാനോ സിനിമ അവസരങ്ങള്‍ തരാനോ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ 20 ലധികം സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം ഇങ്ങോട്ട് വന്ന അവസരങ്ങളാണ്. പണത്തിനോ സിനിമയ്‌ക്കോ വേണ്ടി അത്യാഗ്രഹിക്കുന്നയാളല്ല ഞാൻ ഒരു കുടുംബത്തിന്റെ സമാധാനം നശിപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിക്കണം. ഞങ്ങളുടെ കുടുംബത്തെ കൂടുതല്‍ മുറിവേല്‍പ്പിക്കരുത് എന്നും ആണ് താരം പ്രതികരിച്ചത്.
അതേസമയം മാദ്ധ്യമപ്രവർത്തനത്തില്‍ അല്പം മനുഷ്യത്വം ഇനിയും അവശേഷിക്കുന്നുണ്ട്. അവർ എന്നെ അപകീർത്തിപ്പെടുത്തില്ല. അതുകൊണ്ട് നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്