നടൻ നാഗചെെതന്യയും നടി ശോഭിത ധുലീപാലയും വിവാഹിതരായി. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹെെദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ഇന്നലെ രാത്രി 8.15നായിരുന്നു വിവാഹം.
നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുനയാണ് വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹച്ചടങ്ങിനിടെ ആനന്ദാശ്രു പൊഴിക്കുന്ന വധൂവരന്മാരുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആവുന്നത്.
താലി കെട്ടിയതിന് പിന്നാലെ ശോഭിത നിറകണ്ണുകളോടെ നാഗചൈതന്യയെ നോക്കുന്നതും ചിരിച്ചുകൊണ്ട് കണ്ണീർ തുടയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വെള്ളയിൽ ചുവന്ന ബോർഡറുള്ള സാരിയും പരമ്പരാഗത ആഭരങ്ങളാണ് ശോഭിത ധരിച്ചിരുന്നത്. പരമ്പരാഗത വിവാഹ വേഷത്തിലായിരുന്നു നാഗചൈതന്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്