തല്ലുമാല, തമാശ, വൈറസ്, ഹലാൽ ലൗസ്റ്റോറി, സുലേഖ മൻസിൽ, ഭീമന്റെ വഴി തുടങ്ങി നിരവധി സിനിമകൾക്കായി ഹിറ്റ് ഗാനങ്ങൾ രചിച്ച ഗാന രചയിതാവാണ് മുഹ്സിൻ പരാരി.
സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിർമാതാവ് എന്നീ മേഖലകളിലും തന്റേതായ കയ്യൊപ്പ് ചാർത്തിയ വ്യക്തി. മുഹ്‌സിൻ ഒരുക്കിയിട്ടുള്ള ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ പാട്ടെഴുത്തിൽ ഇടവേളയെടുക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. സംവിധാന സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഗാനരചനയിൽ നിന്ന് ഇടവേളയെടുക്കുന്നത് എന്ന് മുഹ്‌സിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'ഞാൻ ഗാനരചനയിൽ നിന്ന് ബ്രേക്കെടുക്കുന്നതായി ഔദ്യോഗികമായി അറിയിക്കുന്നു (ചില ജോലികൾ തീർക്കാനുണ്ട്) പാട്ട് എഴുതുക എന്നത് ഞാൻ ഏറെ സന്തോഷത്തോടെ ചെയ്യുന്ന കാര്യമാണ്. എന്നാൽ അടുത്ത കുറച്ച് വർഷങ്ങൾ സ്വന്തം സംവിധാന സംരംഭങ്ങളിലും തിരക്കഥാ രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മൾട്ടിടാസ്‌കിങ്ങിൽ ഞാൻ പിന്നോട്ടാണ്,' എന്ന് മുഹ്‌സിൻ പരാരി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
നേറ്റീവ് ബാപ്പ (2012) എന്ന സംഗീത ആൽബം സംവിധാനം ചെയ്തുകൊണ്ടാണ് മുഹ്‌സിൻ പരാരി തന്റെ കരിയർ ആരംഭിച്ചത്. 5 സുന്ദരികൾ (2013), ലാസ്റ്റ് സപ്പർ (2014) എന്നീ ഫീച്ചർ ഫിലിമുകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. കെഎൽ 10 ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാൽ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ അദ്ദേഹം മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു.
നസ്‌റിയ- ബേസിൽ ചിത്രമായ സൂക്ഷ്മദർശിനിയിലെ ദുരൂഹമന്ദഹാസമാണ് മുഹ്‌സിൻ എഴുതി പുറത്തിറങ്ങിയ അവസാന ഗാനം. ഇതുകൂടാതെ നിരവധി സ്വതന്ത്ര സംഗീത ആൽബങ്ങൾക്ക് വേണ്ടിയും ഗാനരചന നിർവഹിച്ചിട്ടുണ്ട്. 'കെഎൽ 10 പത്ത്' ആണ് മുഹ്സിൻ ആദ്യമായി സംവിധായകൻ്റെ കുപ്പായമണിഞ്ഞ ചിത്രം. ഈയിടെ വൈറലായ "പന്തൾChant" എന്ന ആൽബം മുഹ്സിനാണ് സംവിധാനം ചെയ്തത്. ഡാബ്സി, ബേബി ജീൻ, ജോക്കർ എന്നിവർ ചേർന്ന് ആലപിച്ച ഗാനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്