ലണ്ടന്‍: സുപ്രസിദ്ധ നടി മാഗി സ്മിത്ത് അന്തരിച്ചതായി റിപ്പോർട്ട്. 89 വയസ്സായിരുന്നു ലണ്ടനില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹാരിപോര്‍ട്ടര്‍ ചിത്രങ്ങളിലെ പ്രൊഫസർ മിനർവ മക്ഗൊനാഗൽ എന്ന റോളിലൂടെയാണ് നടി ലോകമെങ്ങും സുപരിചിതയായത്.
താരത്തിന്റെ ബ്രിട്ടീഷ് ചരിത്ര ടെലിവിഷൻ പരമ്പരയായ ഡൗണ്ടൺ ആബിയിലെ ഡോവേജർ കൗണ്ടസ് ഓഫ് ഗ്രാന്ഥം എന്ന റോളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മാഗി സ്മിത്തിന്‍റെ മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസും ആണ് വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ ആശുപത്രിയിൽ വച്ച് സ്മിത്ത് മരിച്ചുവെന്ന് സംയുക്ത പത്ര പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്.
"രണ്ട് ആണ്‍മക്കളെയും അഞ്ച് പേരക്കുട്ടികളെയും ഉപേക്ഷിച്ച് മാഗി സ്മിത്ത് മടങ്ങി" എന്നാണ് മക്കള്‍ പബ്ലിസിസ്റ്റ് ക്ലെയർ ഡോബ്സ് മുഖേന പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്