കൊച്ചി: ഇന്ദ്രജിത്ത് സുകുമാരനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി രംഗത്ത്. ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി ആണ് സോഷ്യൽ മീഡിയയിലൂടെ ലിജോ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
2015ൽ പുറത്തിറങ്ങിയ 'ഡബിൾ ബാരൽ' ആണ് ഇരുവരും ഒടുവിൽ ഒന്നിച്ച ചിത്രം. "ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം 'ഡബിൾ ബാരൽ' ആയിരുന്നു. എന്റെ അടുത്ത സിനിമയിലൂടെ ഒരു സർപ്രൈസിനായി ഞങ്ങൾ കൈകോർക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകൾ," എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.
ലിജോ ജോസ് പെല്ലിശേരി ആദ്യമായി സംവിധാനം ചെയ്ത 'നായകൻ' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രജിത്ത് സുകുമാരൻ ആയിരുന്നു. പിന്നാലെ സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
