താരസംഘടന അമ്മയുടെ നേതൃനിരയിലേക്ക് വരാൻ ഇപ്പോൾ ആലോചനയില്ലെന്ന് കുഞ്ചാക്കോ ബോബൻ. ഇക്കാര്യത്തെ കുറിച്ച് നിലവിൽ ആലോചനയില്ല.
സംഘടന ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തിൽ സംശയമില്ല. സിനിമക്ക് സംഘടന ആവശ്യമാണെന്നും കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു.
സംഘടനയുടെ പേര് തന്നെ അമ്മ എന്നാണ്. ആ പേര് അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന പുരോഗമനപരമായ തീരുമാനങ്ങളെടുക്കുന്ന സംഘടനായി അമ്മ തിരിച്ച് ശക്തമായി വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
സിനിമയിൽ മാത്രമല്ല, ഒരു ജോലി സ്ഥലത്തും സ്ത്രീ അബലയാണെന്ന് തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ബൊഗെയ്ൻവില്ലയിലെ സ്തുതി എന്ന പാട്ട് ക്രൈസ്തവ വിശ്വാസം ഹനിക്കുന്നതല്ല.
പാട്ടിലെ വരികളുടെ അർത്ഥതലം സിനിമ കാണുമ്പോൾ വ്യക്തമാകും. താൻ വിശ്വാസിയാണെന്നും ഒരു വിശ്വാസത്തേയും ഹനിക്കരുതെന്ന് ചിന്തിക്കുന്ന ആൾ കൂടിയാണ് താനെന്നും താരം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്