'വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്'; അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ

JULY 30, 2024, 11:00 PM

ചെന്നൈ: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ രംഗത്ത്. ദുരന്തത്തിന്റെ ആഘാതം മനസിലാക്കി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദുഷ്‌കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും താരം വ്യക്തമാക്കി.

'കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എൻ്റെ അ​ഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിൻ്റെ ആഘാതം മനസിലാക്കി നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എൻ്റെ നന്ദി അറിയിക്കുകയാണ്' എന്നാണ് കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam