ബോളിവുഡിലെ പ്രിയ താരമാണ് കത്രീന കൈഫ്. നായിക കഥാപാത്രങ്ങൾ ചെയ്തു മാത്രം നമുക്ക് മുന്നിൽ എത്തിയ താരം നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.
തന്റെ ഏറ്റവും പുതിയ ചിത്രമായ മെറി ക്രിസ്മസിന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് കത്രീന ഇക്കാര്യം പറഞ്ഞത്. കാലത്തിന് അനുസരിച്ച് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ മാറ്റം വരുമെന്നും അഭിനയത്തിന്റെ വ്യത്യസ്ത വശങ്ങൾ പരീക്ഷിക്കാൻ താൽപര്യമുണ്ടെന്നും ആണ് കത്രീന വ്യക്തമാക്കിയത്.
' അഭിനയത്തിന്റെ വ്യത്യസ്ത വശങ്ങൾ പരീക്ഷിക്കാൻ ഏറെ ആഗ്രഹമുണ്ട്. കാലം മാറുമ്പോൾ ആളുകളുടെ കാഴ്ചപ്പാടിലും മാറ്റം വരും. 20 ലുള്ള വ്യക്തിയായിരിക്കില്ല 30 ൽ നമ്മൾ. അനുഭവങ്ങൾ ആളുകളെ മാറ്റി ചിന്തിപ്പിക്കും. നിങ്ങൾ വളരുന്നു, നിങ്ങൾ ഒരു വ്യക്തിയായി പരിണമിക്കുന്നു, അതിനാൽ സ്വാഭാവികമായും നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ആ മാറ്റത്തെ ചെറുതായി പ്രതിഫലിപ്പിക്കാൻ തുടങ്ങും, അത് നിങ്ങളുടെ ജോലിയിലും പ്രതിഫലിക്കും. സിനിമയിൽ നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. കൂടാതെ കൂടാതെ പീരിയോഡിക് ഡ്രാമ ചിത്രം ചെയ്യാനും ഏറെ താൽപര്യമുണ്ട്' എന്നാണ് കത്രീന പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്