ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട്; ഡോക്ടറിന്റെ പണി തെറിച്ചു 

FEBRUARY 10, 2024, 12:42 PM

കർണാടക: ചിത്രദുര്‍ഗ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടര്‍ക്കെതിരെ നടപടി. ഡോക്ടറുടെ ഓപ്പറേഷൻ തീയേറ്ററിൽ നിന്നുള്ള ഫോട്ടോഷൂട്ട്സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ആണ് നടപടി ഉണ്ടായത്.

ഡോക്ടറായ അഭിഷേകിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആണ് ഉത്തരവിട്ടത്. ഡോക്ടര്‍മാരില്‍ നിന്നുള്ള ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. 

ചിത്രദുര്‍ഗ ഭരമസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ളതാണ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. ഡോക്ടര്‍മാരും ജീവനക്കാരും കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്കനുസൃതമായി ചുമതലകള്‍ നിര്‍വഹിക്കണം. ഇത്തരം ദുരുപയോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍മാരോടും ജീവനക്കാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

vachakam
vachakam
vachakam

ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഡോക്ടറായ അഭിഷേകും പ്രതിശ്രുത വധുവും ശസ്ത്രക്രിയ നടത്തുന്നതായി അഭിനയിച്ചു കൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രീകരണത്തിനായി മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കം ഉപയോഗിച്ചിരുന്നു. വിഡിയോ വൈറൽ ആയതിന് പിന്നാലെയാണ് നടപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam