ജെന്നിഫർ ലോപ്പസിന്റെയും ബെൻ അഫ്‌ലെക്കിന്റെയും വിവാഹമോചനത്തിനിടയിൽ താരങ്ങളുടെ 68 മില്യൺ ഡോളറിൻ്റെ ബെവർലി ഹിൽസ് മാൻഷൻ വിൽക്കാനുള്ള നീണ്ട പോരാട്ടത്തിന് ഒരു തീരുമാനമായതായി റിപ്പോർട്ട്. ഒരു ദമ്പതികൾ താരങ്ങളുടെ ബംഗ്ലാവ് വാങ്ങാൻ സമ്മതിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
താരങ്ങളുടെ കുടുംബപ്രശ്നങ്ങൾ കാരണം നിരവധി പേർ ഇടപാടിൽ നിന്ന് പിന്മാറിയിരുന്നു. ജനീഫർ ലോപ്പസും അഫ്‌ലെക്കും തങ്ങളുടെ വീടിനായി നിർദ്ദേശിച്ച യഥാർത്ഥ വില 64 മില്യൺ ഡോളറായിരുന്നു.
ന്യൂജേഴ്‌സിയിൽ നിന്നുള്ള ദമ്പതികൾക്ക് ആണ് മാൻഷൻ വാങ്ങാൻ താൽപ്പര്യമുമായി എത്തിയത്. എന്നാൽ താരങ്ങൾ നിശ്ചയിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് അവർ വീട് വാങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. 60 മില്യൺ ഡോളറിന് ആണ് ദമ്പതികൾ ബംഗ്ലാവ് വാങ്ങിയത്. ഇത് നിശ്ചയിച്ച വിലയേക്കാൾ 4 ദശലക്ഷം ഡോളർ കുറവാണ്.
5,000 ഏക്കർ വിസ്തൃതിയുള്ള ഗസ്റ്റ്ഹൗസ്, കെയർടേക്കർ ഹൗസ്, രണ്ട് കിടപ്പുമുറികളുള്ള ഗാർഡ് ഹൗസ്, 80 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ 12 കാർ ഗാരേജ് എന്നിവ ഉൾപ്പെടുന്നതാണ് ഈ വലിയ മാളിക. ജിം, ബോക്‌സിംഗ് റിംഗ്, ബാസ്‌ക്കറ്റ്‌ബോൾ, പിക്കിൾബോൾ കോർട്ടുകൾ, സ്‌പോർട്‌സ് ലോഞ്ച് എന്നിവയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
അതേസമയം ജെനിഫർ ലോപ്പസ് ഒരിക്കലും ഈ ബംഗ്ലാവിനെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അത് ബെൻ അഫ്‌ലെക്കിന്റെ ആശയമാണെന്നും ആണ് താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്