ജാൻവി കപൂർ ഒരു ശസ്ത്രക്രിയയിൽ നിന്ന് രക്ഷപ്പെട്ടത് വെറും തലനാരിഴയുടെ വ്യത്യാസത്തില്‍ എന്ന് വെളിപ്പെടുത്തി മിസ്റ്റർ ആൻഡ് മിസ്സിസ് മാഹിയുടെ സംവിധായകൻ ശരണ്‍ ഷർമ രംഗത്ത്. 2024 മെയ് 31ന് പുറത്തിറങ്ങിയ ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് മാഹി. ചിത്രത്തില്‍ രാജ്കുമാർ റാവുവും ജാൻവി കപൂർ ആണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. വെറും 11 ദിവസത്തിനകം 30 കോടി കളക്ഷനോടെ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.
ഇപ്പോൾ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയില്‍ ജാൻവി കപൂറിന് സംഭവിച്ച ഒരു അപകടം ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. താരത്തിന്റെ രണ്ട് കൈകള്‍ക്കും ആണ് അപകടം സംഭവിച്ചത്. സിനിമയില്‍ തനിക്ക് ലഭിച്ച ക്യാരക്ടറിൻ്റെ ഭാഗമായി, പരിചിതമല്ലാത്ത ഒരു സ്പോർട്ട് കാഴ്ച വയ്ക്കേണ്ടതായി വന്നു എന്നുള്ളതാണ് അപകടം സംഭവിക്കാനുള്ള കാരണമായി ജാൻവി വിശദീകരിച്ചത്. തുടർന്ന് ഷൂട്ടിംഗ് നീട്ടി വയ്ക്കേണ്ടതായും വന്നു എന്ന് സംവിധായകൻ വ്യക്തമാക്കി.
അതേസമയം "അപകടം ഒരല്പം കൂടി കാഠിന്യമേറിയതായിരുന്നുവെങ്കില്‍ നടിക്ക് ഒരു ശസ്ത്രക്രിയ തന്നെ അഭീമുഖീകരിക്കേണ്ടി വരുമായിരുന്നു എന്നും സിനിമയുടെ ഷൂട്ടിംഗ് തന്നെ നിർത്തി വയ്ക്കേണ്ടതായി വന്നേനെ" എന്നുമാണ് സംവിധായകൻ വ്യക്തമാക്കിയത്.
സംവിധായകൻ ആയ ശരണ്‍ ഷർമ, ഈ സിനിമ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതില്‍ ദൈവത്തോടും അതോടൊപ്പം തന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി പ്രകടിപ്പിച്ചു. ഇത് പൂർത്തിയാക്കാൻ പറ്റിയത് ഒരു അത്ഭുതമായി താൻ കാണുന്നു എന്നും അദ്ദേഹം ഇൻറർവ്യൂവില്‍ സൂചിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്