ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ആശുപത്രിയിലായ വിവരം ആരാധകരുമായി പങ്കുവച്ച് നടി ദേവി ചന്ദന.തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം വിവരങ്ങൾ പങ്കുവച്ചത്.
ഓണത്തിന് പുതിയ വീഡിയോസ് ഒന്നും കണ്ടില്ലല്ലോ എന്നും എവിടെയാണെന്നും ചോദിച്ച് നിരവധി പേര്‍ സന്ദേശം അയച്ചിരുന്നു. ഒരു മാസമായി ആശുപത്രിയിലായിരുന്നുവെന്നും വലിയൊരു പ്രതിസന്ധി ഘട്ടം കടന്നാണ് ഇപ്പോള്‍ തിരിച്ചുവന്നതെന്നും താരം വെളിപ്പെടുത്തി.
'ശ്വാസംമുട്ടല്‍ ആണെന്ന് കരുതി വെച്ചുകൊണ്ടിരുന്നു. പക്ഷേ ഹോസ്പിറ്റലില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ഐസിയുവില്‍ ആയി. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്.കോവിഡ് വന്നപ്പോൾ കരുതിയത് അതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധി എന്നാണെന്ന്.ആറ് മാസം കഴിഞ്ഞപ്പോൾ എച്ച് വൺ എൻ വൺ ബാധിച്ചു. അപ്പോൾ തോന്നി കോവിഡ് എത്രയോ ഭേദമായിരുന്നെന്ന്.പക്ഷേ ഇതുണ്ടല്ലോ... ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു. എവിടെ നിന്നാണ് ഈ അസുഖം കിട്ടിയതെന്ന് എല്ലാവരും ചോദിച്ചു. ഞാൻ ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. മൂന്നാറിലൊക്കെ എല്ലാവരുടെയും കൂടെയാണ് പോയത്. അതുകഴിഞ്ഞ് മുംബൈയിൽ എനിക്കൊരു ഫങ്ഷനുണ്ടായിരുന്നു. അപ്പോഴും കൂടെ ആളുകളുണ്ടായിരുന്നു.അതുകഴിഞ്ഞ് ഷൂട്ടിങ്ങിന് പോയപ്പോഴും എല്ലാവരുമുണ്ടായിരുന്നു. എന്റെ ഭയങ്കര പ്രതിരോധശേഷി കൊണ്ടാവാം,എനിക്ക് മാത്രം അസുഖം വന്നത്' – ദേവി ചന്ദനയുടെ വാക്കുകൾ.
ദേവി ചന്ദനയുടെ രോഗാവസ്ഥയെക്കുറിച്ച് ഭർത്താവ് കിഷോറും വിഡിയോയിൽ സംസാരിച്ചു.‘കഴിഞ്ഞ മാസം 26ന് രാത്രി അഡ്മിറ്റായതാണ്. ആ സമയത്ത് അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു കിടപ്പ്.സംസാരമില്ല, എഴുന്നേൽക്കില്ല. ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുമ്പോൾ ഛർദിക്കുന്നു.ആകെ വല്ലാത്തൊരു അവസ്ഥയായിരുന്നു. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളർ. ബിലിറൂബിൻ 18 ആയി.എൻസൈംസൊക്കെ ആറായിരമൊക്കെയായി.’– കിഷോർ പറഞ്ഞു.
'ഈ വിഡിയോയിലൂടെ ഞാൻ പറയാനുദ്ദേശിച്ചത് വേറൊന്നുമല്ല, പുറത്തേക്ക് യാത്ര ചെയ്യുന്നവർ വെള്ളം, ഭക്ഷണം എന്നിവയൊക്കെ വളരെയധികം ശ്രദ്ധിക്കണം.ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായി കോമയിലൊക്കെ പോയവരുണ്ടെന്ന് പറഞ്ഞുകേട്ടു. സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് ഒന്ന് കൺട്രോൾ ചെയ്യുക. ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. പറയുമ്പോൾ എളുപ്പമാണ്. ഇതു വന്നുകഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ്. എല്ലാവരും ശ്രദ്ധിക്കുക’ - ദേവി ചന്ദന വിഡിയോയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്