ഡ്വെയ്ൻ ജോൺസൺ താൻ അഭിനയിക്കാൻ പോകുന്ന ഒരു പുതിയ വേഷത്തിനായി 30 പൗണ്ട് കുറച്ചതായി റിപ്പോർട്ട്. 2025-ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ എത്തിയപ്പോൾ ആണ് അദ്ദേഹം ഭാരം കുറച്ചത് ഏവരുടെയും ശ്രദ്ധയിൽപ്പെട്ടത്.
ഇതിന് പിന്നാലെ ഭാരം കുറയ്ക്കാനുള്ള കാരണം അദ്ദേഹത്തോട് ആരാധകർ ചോദിച്ചു. താൻ ഏകദേശം 30 പൗണ്ട് (13.5 കിലോ) കുറച്ചു എന്നും തന്റെ അടുത്ത സിനിമയായ Lizard Musicകിന് വേണ്ടി ആണ് ഇത് എന്നും ആണ് അദ്ദേഹം പ്രതികരിച്ചത്.
സിനിമയിൽ അദ്ദേഹം അവതരിപ്പിക്കുന്നത് 70 വയസ്സുള്ള രസകരമായ ഒരു കഥാപാത്രം ആണ്. ഇത് Daniel Pinkwater എഴുതിയ നോവലിനെ ആസ്പദമാക്കിയതാണ് എന്നാണ് പുറത്തു വരുന്ന വിവരം. കഥയിൽ 70 വയസ്സുള്ള നായകന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു “കോഴി”യാണ്.
ഈ സിനിമയുടെ സംവിധായകൻ Benny Safdie ആണ്. ജോൺസൺ മുമ്പ് അഭിനയിച്ച The Smashing Machine-ക്കും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. അത് ജോൺസന്റെ കരിയറിലെ ഏറ്റവും പ്രശംസിക്കപ്പെട്ട വേഷങ്ങളിലൊന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്