50 -ാം ചിത്രമായ രായന്റെ വിജയകുതിപ്പിലാണ് നടൻ ധനുഷിപ്പോള്‍. ബോക്‌സ് ഓഫീസില്‍ മികച്ച അഭിപ്രായവും കളക്ഷനുമാണ് ചിത്രം സ്വന്തമാക്കിയത്.
ധനുഷ് ഇപ്പോള്‍ തന്റെ മൂന്നാമത്തെ സംവിധാനമായ 'നിലവുക്ക് എന്‍മേല്‍ എന്നടി കോപം' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ചിത്രത്തിന്റെ ആദ്യ സിംഗിള്‍ ഓഗസ്റ്റ് 30 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ധനുഷിന്റെ മകന്‍ യാത്ര അച്ഛന്റെ ചിത്രത്തിലൂടെ ഗാനരചയിതാവായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
ഇതുവരെ ചിത്രത്തിലെ പുറത്തിറങ്ങാത്ത ഗാനം കാണാനുള്ള അവസരം ലഭിച്ചെന്നും ചിത്രത്തിലൂടെ ധനുഷിന്റെ മകന്‍ ഗാനരചയിതാവായി അരങ്ങേറ്റം കുറിക്കുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത് നടന്‍ എസ്‌ജെ സൂര്യയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
നിലവില്‍ തന്റെ മൂന്നാമത്തെ സംവിധാനചിത്രമായ ' നിലവുക്ക് എന്‍ന്മേല്‍ എന്നടി കോപം' ചിത്രവുമായി തിരക്കിലാണ് ധനുഷ് ഇപ്പോള്‍ .ഈ ചിത്രത്തിലെ ഗാനമാണ് യാത്ര എഴുതിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്