കൊച്ചി: നടി മഞ്ജു വാര്യർക്ക് നടി ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന പ്രതികരണവുമായി ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്ത്. ഫൂട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്നും ആവശ്യമായ ചികിത്സ സഹായങ്ങൾ ലഭിച്ചില്ലെന്നും കാണിച്ചാണ് നടി ശീതൾ തമ്പി മഞ്ജു വാര്യർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്.
അതേസമയം ഇന്നലെ വരെ ഒരു പ്രശ്നവും ഇല്ലാതെ സംസാരിച്ചയാളാണ് ശീതൾ തമ്പിയെന്നും രാവിലെ നോട്ടീസ് കണ്ടപ്പോൾ ഞെട്ടി പോയി എന്നും അണിയറ പ്രവർത്തകർ പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു സിനിമയിലെ രംഗങ്ങൾ ചിത്രീകരിച്ചത്. പരിക്ക് പറ്റിയ ശീതളിനു ഇതുവരെ വേണ്ട എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്.
നോട്ടീസ് നൽകിയ വക്കീലിന്റെ പേര് ഗൂഗിളിൽ പരിശോധിച്ച് നോക്കൂ എന്നും അപ്പോൾ കാര്യങ്ങൾ എല്ലാം ബോധ്യമാവും എന്നും സഹനിർമതാവ് ബിനീഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. സിനിമയെ തകർക്കാനുള്ള ശ്രമമാണെന്നും ബിനീഷ് ചന്ദ്രൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്