പാരീസ് ഫാഷൻ വീക്കിൽ തിളങ്ങി ബോളിവുഡ് താരം അനന്യ പാണ്ഡെ. രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ബട്ടർഫ്ലൈ ഡിസൈനുകളുള്ള മിനി ഡ്രസ്സ് ധരിച്ചാണ് അനന്യ റാംപിൽ നടന്നത്.
പാരീസ് ഫാഷൻ വീക്കിന്റെ റാംപിൽ നടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബോളിവുഡ് താരമാണ് അനന്യ.ഒരു ബൺ ഹെയർസ്റ്റൈലും കറുത്ത ഹൈ ഹീൽസും അനന്യയുടെ സ്റ്റൈലിഷ് ലുക്ക് പൂർത്തിയാക്കി.
‘സൂപ്പർ ഹീറോസ്’ എന്ന പേരിലാണ് രാഹുൽ മിശ്ര ഡിസൈൻ അവതരിപ്പിച്ചത്. ചിത്രശലഭങ്ങൾ, വണ്ടുകൾ, തുമ്പികൾ, പാമ്പ് തുടങ്ങിയ ജീവജാലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡിസൈൻ ഒരുക്കിയിരിക്കുന്നതെന്നും ജൈവവൈവിധ്യം സംരക്ഷിക്കുക എന്ന സന്ദേശമാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും രാഹുൽ മിശ്ര പറയുന്നു.
പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും അനന്യ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആരാധകരുടെ കമന്റുകള്‍ വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്