കഴിഞ്ഞ ദിവസമാണ് തമിഴ് നടൻ ജയംരവി താനും ഭാര്യ ആരതിയും തമ്മിൽ വിവാഹ മോചിതരാവുകയാണെന്ന വിവരം പുറത്ത് വിട്ടത്. ആരാധകർക്കിടയിൽ ഇത് വലിയ ചർച്ചയ്ക്കും വഴിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ആരതി സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വിവാഹമോചന തീരുമാനം തന്റെ അറിവോടെയും സമ്മത്തോടെയും അല്ല എന്നാണ് ആരതി കുറിപ്പിൽ പറയുന്നത്. തന്റെ സമ്മതം ഇല്ലാതെ എടുത്ത ആ തീരുമാനം തന്നിൽ ഞെട്ടലും വിഷമവും ഉണ്ടാക്കിയെന്നും ആരതി പറഞ്ഞു.
ആരതി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം.
ഈയിടെ ഞങ്ങളുടെ വിവാഹത്തെ പറ്റിനടത്തിയ പ്രഖ്യാപനം എന്റെ അറിവോടെയോ സമ്മത്തോടെയോ അല്ല. ആ വാർത്ത എന്നിൽ വിഷമവും ഞെട്ടലുളവാക്കുകയും ചെയ്തിരുന്നു. പതിനെട്ട് വർഷമായി ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു, അപ്പോൾ ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടത് അതിൻറേതായ ബഹുമാനത്തോടും, സ്വകാര്യതയോടെ കൂടെയാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കുറച്ച് കാലമായി എന്റെ ഭർത്താവുമായി തുറന്ന് സംസാരിക്കാൻ ഞാൻ നിരവധി അവസരങ്ങൾ തേടിയിരുന്നു എന്നാൽ, നിർഭാഗ്യവശാൽ എനിക്ക് അത്തരത്തിലൊരു അവസരം ലഭിച്ചില്ല. ഈ പ്രഖ്യാപനം എന്നെയും എന്റെ രണ്ട് മക്കളെയും പൂർണമായും ഒഴിവാക്കിയാണ് എടുത്തത്.
ഇതുവരെ ഞങ്ങൾക്ക് ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനു നന്ദി. എൻ്റെ സ്വഭാവത്തെ കുറിച്ച് കുറ്റമാരോപിച്ച് സമൂഹ മാധ്യമം വഴി ആക്രമണം നടത്തുന്നത് സഹിക്കാൻ പ്രയാസമാണ്. ഒരു അമ്മ എന്ന നിലയിൽ, എൻ്റെ പ്രഥമ പരിഗണന എപ്പോഴും എൻ്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. ഇതൊന്നും അവരെ ബാധിക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മുഴുവൻ ശ്രദ്ധയും എന്റെ കുട്ടികള്‍ക്കൊപ്പമായിരിക്കും.
അവസാനമായി, ഞങ്ങളെ ഇത്രയധികം സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മാധ്യമങ്ങളോടും, ആരാധകരോടും ഞാൻ നന്ദി പറയുന്നു. നിങ്ങൾ ഞങ്ങളോട് കാണിച്ച ദയയും സ്നേഹവും ഞങ്ങളുടെ ശക്തിയായിരുന്നു. ഈ വിഷമാവസ്ഥയിലും ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുകയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതിന് നിങ്ങളെ അഭിനന്ദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്