തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് (പെപ്പെ) അപകടം.
ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടത്തിൽ താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇപ്പോൾ പെപ്പെ വിശ്രമത്തിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ‘കാട്ടാളൻ’ സിനിമയുടെ അടുത്ത ഷെഡ്യൂൾ താത്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.
ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട്ടാളൻ’. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്.
‘ഓങ്-ബാക്ക്’ എന്ന സിനിമയുടെ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയാണ് ചിത്രത്തിന്റെ ഫൈറ്റ് ഒരുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്