സ്തനാർബുദത്തിനെതിരെ പോരാടി തോൽപ്പിച്ച വ്യക്തിയാണ് ഹോളിവുഡ് സൂപ്പർസ്റ്റാർ ആഞ്ജലീന ജോളി . കാൻസറിനെ തുടർന്ന് നടി രണ്ട് സ്തനങ്ങളും നീക്കം ചെയ്തിരുന്നു. കാൻസറിനെതിരെ പോരാടുന്നവർക്ക് നടിയുടെ അതിജീവന കഥ വലിയൊരു പ്രചോദനമാണ്.
ഇപ്പോഴിതാ, ടൈം മാഗസിന്റെ ഫ്രഞ്ച് പതിപ്പിന്റെ കവറിനായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് നടി തന്റെ സ്തന ശസ്ത്രക്രിയയുടെ പാടുകൾ ആദ്യമായി വെളിപ്പെടുത്തിയത്. ആത്മവിശ്വാസത്തോടെ മാറിടത്തിൽ സ്പർശിക്കുന്ന നടിയുടെ ചിത്രമാണ് ടൈം ഫ്രാൻസിന്റെ ഡിസംബർ ലക്കത്തിന്റെ മുഖചിത്രം.
“ഞാൻ സ്നേഹിക്കുന്ന നിരവധി സ്ത്രീകളുമായി ഈ മുറിപാടുകൾ ഞാൻ പങ്കിടുന്നു," 50 കാരിയായ ഹോളിവുഡ് നടി പറഞ്ഞു. “മറ്റ് സ്ത്രീകൾ അവരുടെ മുറിപ്പാടുകൾ പങ്കിടുന്നത് കാണുമ്പോൾ ഞാൻ എപ്പോഴും വികാരഭരിതയാകാറുണ്ട്. ടൈം ഫ്രാൻസ് സ്തനാരോഗ്യം, പ്രതിരോധം, സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുമെന്ന് അറിഞ്ഞപ്പോൾ ഞാൻ അവരോടൊപ്പം ചേരാൻ തീരുമാനിച്ചു.
മാസ്റ്റെക്ടമി നടത്താനുള്ള തീരുമാനം എളുപ്പമല്ലെന്ന് മറ്റ് സ്ത്രീകളോട് പറയാനാണ് ഞാൻ ഇത് എഴുതാൻ ആഗ്രഹിച്ചത്,” ആഞ്ജലീന ന്യൂയോർക്ക് ടൈംസിന്റെ ഓപ്പൺ എഡിഷനിൽ എഴുതി. “ എന്നാൽ, ആ തീരുമാനം എടുത്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് സ്തനാർബുദം വരാനുള്ള സാധ്യത 87 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിൽ താഴെയായി കുറഞ്ഞു. സ്തനാർബുദം മൂലം എന്നെ നഷ്ടപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ലെന്ന് എനിക്ക് എന്റെ കുട്ടികളോട് ഇപ്പോൾ പറയാൻ കഴിയും,” നടി കൂട്ടിച്ചേർത്തു.
2013ലാണ് മാസ്റ്റെക്ടമി ചെയ്തതായി ആഞ്ജലീന ജോളി ലോകത്തോട് വെളിപ്പെടുത്തിയത്. തന്റെ അമ്മയും മുത്തശ്ശിയും അമ്മായിയും മരണപ്പെട്ടത് സ്തനാര്‍ബുദം മൂലമാണെന്നിരിക്കെ മുന്‍കരുതലെന്ന നിലയ്ക്കാണ് നടി ഈ തീരുമാനം എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
